Skip to main content
ഫോട്ടോ: കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നടന്ന ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേളയില്‍ സംരംഭകര്‍ക്കുള്ള ലോണ്‍ സാങ്ഷന്‍ ലെറ്റര്‍, ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രസിഡന്റ് ഷീബ സുനില്‍ വിതരണം ചെയ്യുന്നു.

സംരംഭകര്‍ക്ക് ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേളയുമായി കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

 

എന്റെ സംരംഭം നാടിന്റെ അഭിമാനം, സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു.
കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭകരായ രണ്ട് പേര്‍ക്ക് ബാങ്കില്‍ നിന്നുള്ള ലോണ്‍ സാങ്ഷന്‍ ലെറ്റര്‍, ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. പഞ്ചായത്തംഗം കെ.എ. ബാലസുബ്രഹ്മണ്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. രാമചന്ദ്രന്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 

date