Skip to main content

വനിതകള്‍ക്കായി അഭിമുഖം ഓഗസ്റ്റ് 31 ന്

 

പാലക്കാട് ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ടാറ്റ ഇലക്‌ട്രോണിക്‌സിലെ ഒഴിവുകള്‍ നികത്തുന്നതിനായി സി.ഡി.സി. ചിറ്റൂരില്‍ ഓഗസ്റ്റ് 31 ന് രാവിലെ 10 ന് വനിതകള്‍ക്കായി അഭിമുഖം സംഘടിപ്പിക്കുന്നു. പ്ലസ് ടു ആണ് ഉയര്‍ന്ന യോഗ്യത. അപേക്ഷകര്‍ 18നും 20(2022 സെപ്റ്റംബര്‍ 30)നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 150 സെ.മീ ഉയരവും 43 മുതല്‍ 65 കിലോ ശരീരഭാരവും ഉണ്ടായിരിക്കണം. ജോലി സ്ഥലം ഹൊസൂര്‍(തമിഴ്‌നാട്) ആണ്. പ്രതിമാസ ശമ്പളം 15,000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടെം രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം നേരിട്ട് എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി ഹാജരാക്കണം. ഫോണ്‍: 0491-2505435.
 

date