Skip to main content

ലക്ച്ചറര്‍ ഒഴിവ്

 

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലക്ച്ചറര്‍ തസ്തികയില്‍ സായാഹ്ന ക്ലാസ് എടുക്കുന്നതിന് മണിക്കൂര്‍ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ഓഗസ്റ്റ് 30 ന് രാവിലെ 10 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി എത്തണം.

date