Skip to main content

അധ്യാപക ഒഴിവ്

 

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളെജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ അഭിമുഖം / പരീക്ഷ സെപ്റ്റംബര്‍ ഒന്ന്, 14, തീയതികളിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 13 നും ഗണിതശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സെപ്റ്റംബര്‍ ഒന്നിനും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്ററ്റ് പ്രൊഫസര്‍ അഭിമുഖം/ പരീക്ഷ ഓഗസ്റ്റ് 31 നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ ഒഴിവിലേക്കുള്ള അഭിമുഖം/ പരീക്ഷ ഓഗസ്റ്റ് 30 നും നടക്കും. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 ന് കോളെജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in

date