Skip to main content

ഉപഭോക്തൃ ബോധവത്ക്കരണ കലാജാഥ

 

ഉപഭോക്തൃ ബോധവത്ക്കരണത്തിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കലാജാഥ സംഘടിപ്പിക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമം, ഹരിത ഉപഭോഗം, പൊതുവിതരണ വകുപ്പിന്റെ വജ്ര ജൂബിലി ആഘോഷം എന്നിവ ആസ്പദമാക്കിയാണ് കലാജാഥ ചിട്ടപ്പെടുത്തിയത്. വകുപ്പിന്റെ വീഡിയോ പ്രദര്‍ശനം. കൂത്ത്, ഓട്ടന്‍ തുള്ളല്‍, തെരുവ് നാടകം, ലഘുലേഘ വിതരണം എന്നിവ കലാജാഥയുടെ ഭാഗമായി ഉണ്ടാകും. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് കലാജാഥ അവതരിപ്പിക്കുന്നത്. ജില്ലയിലെ കലാജാഥ സെപ്തംബര്‍ രണ്ടിന് രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി സിവില്‍ സ്റ്റേഷനല്‍ പരിസരത്ത് ഫ്‌ലാഗ് ഓഫ് ചെയ്യും. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ രാവിലെ 11 മണി, കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ രണ്ടുമണി, വടകര പുതിയ ബസ് സ്റ്റാന്റില്‍ വൈകുന്നേരം അഞ്ച് മണിക്ക് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.

date