Skip to main content

'ഓണാഘോഷം 2022' ലോഗോ പ്രകാശനം നാളെ (സെപ്റ്റംബര്‍ 1) 

 

വിനോദസഞ്ചാര വകുപ്പിന്റേയും ഡി.ടി.പി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന 'ഓണാഘോഷം 2022' ലോഗോ പ്രകാശനം നാളെ ( സെപ്റ്റംബര്‍ 1) നടക്കും. കോഴിക്കോട് ബീച്ചിലെ സ്വാഗതസംഘം ഓഫീസില്‍ രാവിലെ 9.30ന് മേയര്‍ ഡോ. ബീന ഫിലിപ്പ് ചലച്ചിത്ര സംവിധായകന്‍ വി.എം വിനുവിന് നല്‍കി പ്രകാശനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഗവാസ്, സബ് കലക്ടര്‍ വി ചെല്‍സസിനി, മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date