Skip to main content
ഫോട്ടോ-സഹകരണ ഓണച്ചന്ത ജില്ലാതല ഉദ്ഘാടനം തടുക്കശ്ശേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു.

സഹകരണ ഓണച്ചന്ത ജില്ലാതല ഉദ്ഘാടനം

 

 

ഉത്സവകാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹകരണ ഓണചന്തയുടെ ജില്ലാതല ഉദ്ഘാടനം തടുക്കശേരി സഹകരണ ബാങ്ക് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. തടുക്കശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. പി. വിജയദാസന്‍ അധ്യക്ഷനായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സേതുമാധവന്‍, കേരളശേരി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍, സഹകരണവകുപ്പ് പ്ലാനിങ് എ.ആര്‍.പി. ഹരിപ്രസാദ്, എ.ആര്‍. ജനറല്‍ മാനേജര്‍ കെ. മുരളീധരന്‍, കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ കൃഷ്ണന്‍കുട്ടി, സി.ആര്‍. സജീവ്, സി. കൃഷ്ണദാസ്, എം.പി. വിജയകുമാരി പങ്കെടുത്തു.

 

date