Skip to main content

മണക്കടവ് വിയറില്‍ ലഭിച്ചത് 903 ദശലക്ഷം ഘനയടി ജലം

 

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ഓഗസ്റ്റ് 31 വരെ 903 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 6347.20 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-112.30 (274), തമിഴ്‌നാട് ഷോളയാര്‍-5416.50 (5392), കേരള ഷോളയാര്‍- 5380.00 (5420), പറമ്പിക്കുളം-17,480.76 (17,820), തൂണക്കടവ്-556.48 (557), പെരുവാരി പള്ളം- 619.70 (620), തിരുമൂര്‍ത്തി-1545.69 (1935), ആളിയാര്‍- 3703.19 (3864).

date