Skip to main content
ഫോട്ടോ-ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജില്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ മനോധര്‍മ്മം എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടി.

പ്രഭാഷണവും മുഖാമുഖവും നടന്നു

 

ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജില്‍ പ്രശസ്ത കാര്‍ണാടക സംഗീതജ്ഞനും സാമൂഹിക പ്രവര്‍ത്തകനും റമണ്‍ മാഗസൈ അവാര്‍ഡ് ജേതാവുമായ ടി.എം. കൃഷ്ണ 'മനോധര്‍മ്മം' എന്ന വിഷയത്തില്‍ സോദാഹരണ പ്രഭാഷണവും സംവേദനാത്മക ക്ലാസും സംഘടിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി മുഖാമുഖം നടത്തി. കോളെജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്‍. മനോജ് കുമാര്‍, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ആര്‍. സിമി, സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. വി. സിന്ധു, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date