Skip to main content

കൊടിയത്തൂരില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം

 

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റേയും ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പന്നിക്കോട് എ.യു.പി സ്‌കൂള്‍, ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് നാല് ദിവസത്തെ പരിപാടികള്‍ നടക്കുന്നത്. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വിപണനമേള ആരംഭിച്ചു. 

 

പൂക്കളമത്സരവും ഘോഷയാത്രയും കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. രാവിലെ 9 മണി മുതല്‍ മുക്കം റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാകായിക പരിപാടികളും നടക്കും. ചൊവ്വാഴ്ച നടക്കുന്ന ഓണസദ്യയില്‍ 3000 പേര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികള്‍, അവാര്‍ഡ് ദാനം, ഗാനസന്ധ്യ, സമാപന സമ്മേളനം എന്നിവയുമുണ്ടാകും. 

 

വിപണനമേളയുടേയും ഓണാഘോഷ പരിപാടിയുടേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായി. കയര്‍ കോര്‍പ്പറേഷന്‍, കൃഷി വകുപ്പ്, കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സ്റ്റാളുകള്‍ ചൊവ്വാഴ്ച വരെ പ്രവര്‍ത്തിക്കും.

date