Skip to main content

തിക്കോടിയില്‍ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു

തിക്കോടി ഗ്രാമപഞ്ചായത്തില്‍ ഓണം വിപണന മേളയ്ക്ക് തുടക്കമായി. പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. 

 

കുടുംബശ്രീ അംഗങ്ങളും ജനപ്രതിനിധികളും അണിനിരന്ന വര്‍ണശബളമായ വിളംബര ഘോഷയാത്ര മേളയ്ക്ക് മാറ്റുകൂട്ടി. ഓണ ചന്തയ്‌ക്കൊപ്പം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളുടെയും വിപണന സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സെപ്തംബര്‍ 3,4,5 തിയ്യതികളിലാണ് മേള നടക്കുന്നത്. 

 

ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ്് രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രനില സത്യന്‍, ആര്‍.വിശ്വന്‍, കെ.പി ഷക്കീല പഞ്ചായത്തംഗങ്ങളായ സന്തോഷ് തിക്കോടി, വി.കെ.അബ്ദുള്‍ മജീദ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബിജു കളത്തില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

date