Skip to main content

കുന്നുമ്മല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം പുരോഗമിക്കുന്നു

കുന്നുമ്മല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഒറ്റ നിലയില്‍ പ്രീ എന്‍ജിനീയറിങ് (Pre Engineered Building) സ്ട്രക്ചര്‍ ആയിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 2400 സ്‌ക്വയര്‍ ഫീറ്റാണ് കെട്ടിടത്തിന്റെ വിസ്തൃതി. 

 

പത്ത് കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ എല്ലാവിധ ആധുനിക രീതിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാകും. ഒരുകോടി എഴുപത്തി ഒമ്പതിനായിരം രൂപയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. കെ.എം.എസ്.സി.എല്ലിനാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍.  ഏതാനും മാസങ്ങള്‍ക്കകം നിര്‍മ്മാണം പൂര്‍ത്തിയാകും.

date