Skip to main content

ഓർക്കാട്ടേരിയിൽ കുടുംബശ്രീയുടെ ഓണചന്ത ആരംഭിച്ചു

ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ രുചിവിസ്മയവുമായി ഓർക്കാട്ടേരിയിൽ കുടുംബശ്രീ പ്രവർത്തകരുടെ ഓണച്ചന്ത ആരംഭിച്ചു. ഏറാമല ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ചന്ത ഓർക്കാട്ടേരി ടൗണിന്റെ പ്രധാന ഭാഗത്ത് വിശാലമായാണ് ഒരുക്കിയിരിക്കുന്നത്. ആറാം തീയതി വരെയാണ് ചന്ത. 

 

കുടുബശ്രീ യൂണിറ്റുകൾ ഉണ്ടാക്കുന്ന വിവിധങ്ങളായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പച്ചക്കറി, ഫുഡ്ഫെസ്റ്റ്, തുണിത്തരങ്ങൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാണ്. ചന്തയുടെ ഭാഗമായി കമ്പവലി, മ്യൂസിക്കൽ ചെയർ, പൂക്കള മത്സരം, കലം ഉടക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ തുടങ്ങിയ വിനോദ പരിപാടികളും സംഘടിപ്പിക്കും. 

 

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ലത ഒ കെ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ സ്വാഗതം പറഞ്ഞു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പ്രീതി മോഹൻ നന്ദി പറഞ്ഞു. പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസീത എം.പി, ജസീല വി.കെ, മെമ്പർമാരായ ഷുഹൈബ് കുന്നത്ത്, എൻ.എം ബിജു, ടി.കെ രാമകൃഷ്ണൻ, സനൽകുമാർ പി കെ, ബിന്ദുകെ.പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date