Skip to main content

ഒഞ്ചിയത്ത് ഓണം വിപണനമേള ആരംഭിച്ചു

ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ആറാം തീയതി വരെയാണ് മേള. തനതായ പ്രകൃതി വിഭവങ്ങളും ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. 

 

പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് മേള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി.റീന അധ്യക്ഷയായി.  പഞ്ചായത്ത് സെക്രട്ടറി. എം.പി. രജുലാൽ ആദ്യ വിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുധീർ മഠത്തിൽ, ശാരദ വത്സൻ, യു എം. സുരേന്ദ്രൻ, ഗോപാലകൃഷ്ണൻ, ജൗഹർ വെള്ളികുളങ്ങര, രമ്യ, പ്രമീള, ബിന്ദു വള്ളിൽ എന്നിവർ പങ്കെടുത്തു.എം.ഇ ഉപസമിതി കൺവീനർ ബീന.വി.പി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വി.ശ്രീകല നന്ദിയും പറഞ്ഞു..

date