Skip to main content

റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു

തിക്കോടി ​ഗ്രാമപഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. റോഡപകടങ്ങളെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്താനും വേണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫെൻസ് വളണ്ടിയര്‍മാരും വ്യാപാരികളും ഓട്ടോറിക്ഷ ജീവനക്കാരും ചേർന്നാണ് റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചത്. പയ്യോളി ഹൈസ്ക്കൂൾ ഗ്രൗണ്ട് മുതൽ തിക്കോടി ടൗൺ വരെയാണു ജാഗ്രതാ ടീമിന്റെ പ്രവർത്തന പരിധി. 

 

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ജാഗ്രതാ ടീമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തം​ഗം അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു. ജൂനിയർ എ.എസ്.ടി. ഒ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാജു എന്നിവർ പങ്കെടുത്തു.

 

ജാഗ്രത ടീമം​ഗങ്ങൾക്ക് റോഡ് അപകടങ്ങൾ ഉണ്ടായാൽ ആദ്യഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനെപ്പറ്റിയും ഫസ്റ്റ് എയ്ഡ്നെ കുറിച്ചും ക്ലാസെടുത്തു. കൊയിലാണ്ടി ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഓഫീസർ സി.പി ആനന്തൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസെടുത്തത്.

 

 

 

 

 

 

 

 

date