Skip to main content

അറിയിപ്പുകള്‍

നിയമനം

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സെെക്ക്യാട്രിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 11.00 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് ഹെല്‍ത്ത് ഫാമിലി വെല്‍ഫയര്‍ ട്രയിനിംഗ് സെന്റര്‍, മലാപറമ്പ്, ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in )വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 0495 - 2374990   

 

 

 

 

 ടെണ്ടർ തീയതി ദീർഘിപ്പിച്ചു.

 

ഹയർസെക്കൻഡറി സ്കൂളുകളിൽ പ്രാഥമിക ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നതിന് ഈ മേഖലയിലെ സർക്കാർ അംഗീകൃത ഏജൻസികൾക്ക് അവസരം. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയ്യതി നവംബർ 30 ന് വൈകുന്നേരം നാലുമണി വരെ ദീർഘിപ്പിച്ചു. മത്സരാധിഷ്ഠിത ടെണ്ടറിന്റെ വിശദവിവരങ്ങൾ www.haritham.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് : 9447587632 

 

 

 

എച്ച് എസ് ടി ഇംഗ്ലീഷ്

നിയമനം 

 

കല്ലായ് ഗവ ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് ടി (ഇംഗ്ലീഷ്) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ച നവംബര്‍ 28 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2323962

 

 

 

സീറ്റുകള്‍ ഒഴിവ്  

 

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ കോളേജില്‍ ബിഎ ഹിന്ദി, ബിഎസ് സി ഫിസിക്‌സ്, എന്നിവയില്‍ ഏതാനും സീറ്റുകളും ബിഎ ഇക്കണോമിക്‌സ്, ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നിവയില്‍ ഭിന്നശേഷി, ഇഡബ്ല്യൂഎസ് വിഭാഗത്തിലും, ബി.കോം, ബിഎ പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ഭിന്നശേഷി വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ നവംബര്‍ 25 ന് 4 മണിക്ക് മുമ്പായി അപേക്ഷ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്.

 

 

 

 

 

ലേലം ചെയ്യുന്നു 

 

വിൽപന നികുതിയിനത്തിൽ 6,92,363/- രൂപയും പലിശയും, കലക്ഷൻചാർജ്ജും നോട്ടീസ്ചാർജ്ജും ഈടാക്കുന്നതിനായി കെ.പി രാജീവൻ, ന്യൂ കാവേരി ട്രേഡേഴ്സ്, ചാമക്കുന്നുമ്മൽ, കല്ലോട് എന്നയാളിൽ നിന്നും ജപ്തി ചെയ്തിട്ടുള്ളതും കൊയിലാണ്ടി താലൂക്കിൽ എരവട്ടൂർ വില്ലേജിൽ കല്ലോട് ദേശത്ത് റീസ 78 ഭാഗത്തിൽപെട്ട 0.1012 ഹെക്ടർ ഭൂമിയുടെ ലേലം ഡിസംബർ 23 ന് രാവിലെ 11.30 മണിയ്ക്ക് എരവട്ടൂർ വില്ലേജിൽ നടത്തും. സർക്കാരിന്റെ എല്ലാ ലേലനിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുമെന്ന് തഹസിൽദാർ(ആർ ആർ),വടകര അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :

0496 -2526289  

 

 

അഡിഷണൽ അപ്പ്രെന്റിസ് ട്രെയിനി: ഇന്റർവ്യൂ നടത്തും 

 

കുറുവങ്ങാട് (എസ് സി ഡി ഡി) ഐ ടി ഐ യിലെ പ്ലംബർ സർവേയർ ട്രേഡുകളിലേക്കു അഡിഷണൽ അപ്പ്രെന്റിസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 30 നു രാവിലെ 11 മണിക്ക് ഐ ടി ഐ യിൽ വച്ച് നടക്കുന്നു. നിയമനം പരമാവധി ഒരു വർഷത്തേക്കായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9747609089, 0496-2621160 

 

 

 

സ്പോട്ട് അഡ്മിഷൻ

 

മാനന്തവാടി ഗവണ്മെന്റ് കോളേജിൽ ഒന്നാം വർഷ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. നവംബർ 24 നു മുൻപായി കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകാം.

കൂടുതൽ വിവരങ്ങൾക് 04935 240351

 

 

 

 

 

 

 

 

date