Skip to main content

പി നന്ദകുമാർ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ചുമതലയേറ്റു

മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പി നന്ദകുമാർ ചുമതലയേറ്റു. സെക്രട്ടേറിയറ്റിൽ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ്. കണ്ണൂർ ജില്ലയിൽ കണ്ണാടി പ്പറമ്പ് സ്വദേശീയാണ്. കോഴിക്കോട് റീജിണൽ പെർഫോർമൻസ് ഓഡീറ്റ് ഓഫീസർ തസ്തികയിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ കമ്മീഷണറായി നിയമിക്കപ്പെട്ടത്. കണ്ണൂർ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, ബീഡി ചുരുട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിണൽ എക്സിക്യൂട്ടിവ് ഓഫീസർ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

 

 

date