Skip to main content

ബേപ്പൂർ - ചെറുവണ്ണൂർ റോഡ് നവീകരണത്തിന് 1 കോടി

ബേപ്പൂർ - ചെറുവണ്ണൂർ റോഡ് റീ-ടാർ ചെയ്തു നവീകരിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടി അതിവേഗം സ്വീകരിക്കുന്നതിനു നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

 

റോഡ് 24 മീറ്റർ വീതിയിലാക്കുന്നതിന് സ്ഥലമെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനു മുൻപ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് അടിയന്തിരമായി പ്രവൃത്തി നടത്തുന്നത്.

 

 

 

 

 

date