Skip to main content

സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. 

 

ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സരിത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പ്രബിതകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോമനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

 

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താല്പര്യമുള്ള 50 പേർക്ക് പദ്ധതി രൂപീകരണം, മാർക്കറ്റിംഗ്, അക്കൗണ്ടിങ് എന്നീ വിഷയങ്ങളിൽ കുന്ദമംഗലം ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ വിപിൻദാസ് ക്ലാസെടുത്തു. കോർപ്പറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതികൾ, ജാമ്യ വ്യവസ്ഥകൾ, എന്നീ വിഷയങ്ങളെ കുറിച്ച് കോർപ്പറേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. 0495 2701800 എന്നീ നമ്പറിൽ വിളിച്ചാൽ പദ്ധതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.

 

 

 

date