Skip to main content

ക്വിസ് പ്രസ് മധ്യമേഖലാ മത്സരം ഡിസംബര്‍ രണ്ടിന്

 

 

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് 2022 ന്റെ മധ്യമേഖലാ മത്സരം ഡിസംബര്‍ രണ്ടിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളെജില്‍ നടക്കും. എറണാകുളം, തൃശൂര്‍, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലക്കാര്‍ക്കാണ് മധ്യമേഖലയില്‍ മത്സരം. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ്), കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് പേരടങ്ങിയ ടീമായി മത്സരിക്കാം. മേഖലാ വിജയികള്‍ക്ക് 10,000, 5,000 രൂപ വീതം സമ്മാനം ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫൈനല്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനം 50,000 രൂപയാണ്. മറ്റ് നാല് ടീമുകള്‍ക്ക് 10,000 രൂപ വീതം ലഭിക്കും. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപാണ് മത്സരങ്ങള്‍ നയിക്കുന്നത്. തെക്കന്‍, വടക്കന്‍ മേഖല മത്സരങ്ങള്‍ ഡിസംബര്‍ ആറ്, എട്ട് തീയതികളിലും ഫൈനല്‍ 26 നും നടക്കും. ഒരു സ്ഥാപനത്തില്‍ നിന്ന് എത്ര ടീമിന് വേണമെങ്കിലും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നതിന് കേരള മീഡിയ അക്കാദമിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്
Zone1 https://forms.gle/44mbiuaE8iJ4qA2A6 ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447225524, 9633214169.

date