കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ പരിശീലനം
സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം നല്കുന്നു. തൊഴില്‍രഹിതരായ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ (ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്/ ഡീസല്‍ മെക്കാനിക്/ മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി/ മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോ മെഷിനറി/ഫാം പവര്‍ എന്‍ജിനീയറിങ്/ മെക്കാനിക്ക് ട്രാക്ടര്‍) ട്രേഡുകളില്‍ കോഴ്സ് പാസായവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം. പ്രായപരിധി 18 നും 35 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 11 ന് വൈകിട്ട് അഞ്ചിനകം spokksasc1@gmail.com ല്‍ അപേക്ഷിക്കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും 8281200673 ല്‍ വാട്ട്സ്ആപ്പിലൂടെയോ ഇ-മെയില്‍ മുഖേനയോ ലഭിക്കുമെന്ന് കെ.കെ.എസ് ആന്‍ഡ് എ.എസ്.സി സ്പെഷ്യല്‍ ഓഫീസറും കെ.എസ്.എ.എം.എം സി.ഇ.ഒയുമായ ഡോ. യു. ജയ്കുമാര് അറിയിച്ചു. ഫോണ്‍: 8281200673.
- Log in to post comments