Skip to main content

കുടുംബശ്രീ ഗോത്രമേള - 'തുടി' 24ന് 

 

     ജില്ലാ കുടുംബശ്രീയുടെ  ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിനായി ഗോത്ര മേള 'തുടി 2017' നടത്തും. നവംബര്‍ 24 ന് പാലക്കാട് നഗരസഭാ ടൗണ്‍ ഹാള്‍ അനക്സിലാണ് മേള നടക്കുക. ഗോത്ര മേളയുടെ ഭാഗമായി ആദിവാസി മേഖലയിലെ പാരമ്പര്യ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉള്‍പ്പെട്ട 'ഭക്ഷ്യമേള', കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഗോത്രകലാരൂപങ്ങളുടെ അവതരണം എന്നിവയുണ്ടാവും . അട്ടപ്പാടി ഉള്‍പ്പെടെയുളള മേഖലകളില്‍ നിന്നുളള 15 ഓളം സംഘങ്ങള്‍ ഗോത്ര മേളയില്‍ പങ്കെടുക്കുമെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. 
 

date