Skip to main content

അറിയിപ്പുകൾ_2

ലക്ചറര്‍ ഒഴിവ്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സില്‍ ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങള്‍ക്ക് www.keralamediaacademy.org സന്ദര്‍ശിക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തില്‍  അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതൽ  വിവരങ്ങൾക്ക് :0484-2422275, 0484-2422068.

 

 

ഹെസ്‌കൂള്‍ ടീച്ചര്‍ (അറബിക്): തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി 

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) I എൻ.സി.എ വിശ്വകർമ്മ(കാറ്റഗറി നമ്പര്‍ 211/2022), തസ്തികയിലേക്ക് 2022 ജൂണ്‍ 15-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

 

 

അപേക്ഷാ തിയ്യതി നീട്ടി 

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2023-25 ബാച്ചിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുളള തിയ്യതി ഫെബ്രുവരി 10 വരെ നീട്ടി. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക ഫീസ് ആനുകൂല്യവും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഓണ്‍ലൈനായോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290, 9288130094. വെബ്‌സൈറ്റ്: www.kicma.ac.in.

 

 

 

കാത്ത് ലാബ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ആശുപത്രിയിൽ വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ഡിഎംഇ, എസ്.സി.ടി.ഐ.എം.എസ്.ടി തിരുവനന്തപുരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നും കാർഡിയോ വാസ്കുലർ ടെക്നോളജിയിലുള്ള ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഎംഇയിൽ നിന്നും കാർഡിയോ വാസ്കുലാർ ടെക്നോളജിയിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസം 25000 രൂപ ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

date