Post Category
എല്‍.ബി.എസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ആലത്തൂര്‍ എല്‍.ബി.എസ് സെന്ററില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്രീഡിഗ്രി/പ്ലസ് ടു/ഡിഗ്രി കൊമേഴ്സുകാര്ക്കാണ് അവസരം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ് സബ് സെന്റര്‍, ആലത്തൂര്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 04922222660, 9447430171.
date
- Log in to post comments