Skip to main content

എം.ആര്‍.എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍: സെലക്ഷന്‍ ട്രയല്‍ 20 ന്

 

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെള്ളാനിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക്  ഫെബ്രുവരി 20 ന് രാവിലെ ഒന്‍പതിന്  ഗവ വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. താതപര്യമുള്ളവര്‍ സ്‌കൂള്‍ മേധാവിയുടെ കത്ത,് ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പ്ലസ് വണിലേക്ക്  ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍ നടക്കുകയെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491-2505005

date