മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം: 20 വരെ അപേക്ഷിക്കാം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുക്കാലി എം.ആര്.എസില്‍ അഞ്ചാം ക്ലാസിലേക്കും അഗളി ഏകലവ്യ എം.ആര്.എസിലേക്ക് ആറാം ക്ലാസിലേക്കുമാണ് പ്രവേശനം. താത്പര്യമുള്ളവര്‍ അതത് സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ,് റേഷന്‍ കാര്‍ഡ്, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്. ദുര്‍ബല ഗോത്ര വര്‍ഗ്ഗ വിഭാഗക്കാരെ വാര്‍ഷിക വരുമാനം, പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ www.stmrs.in ല്‍ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അടുത്തുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലോ നല്‍കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അട്ടപ്പാടി ഐ.റ്റി.ഡി.പി-0924 254382, സീനിയര്‍ സൂപ്രണ്ട് മുക്കാലി എം.ആര്.സ്്- 9847745135, പ്രിന്‍സിപ്പാള്‍ ഇ.എം.ആര്.എസ് അഗളി - 8281230461, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഗളി-6282026874, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പുതൂര്‍-8301863310, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷോളയൂര്‍-8907514501.
- Log in to post comments