Skip to main content

പാലക്കാട് മുനിസിപ്പല്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മാണോദ്ഘാടനം ആറിന്

പാലക്കാട് മുനിസിപ്പല്‍ ബസ് ടെര്‍മിനല്‍ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് ആറിന് വൈകിട്ട് 4.30 ന് വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. മുനിസിപ്പല്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനമാണ് ആരംഭിക്കുക. പദ്ധതിക്കായി എം.പി ഫണ്ടില്‍ നിന്നും രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ.കൃഷ്ണദാസ് എന്നിവര്‍ മുഖ്യാതിഥികളാവും. പരിപാടിയില്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ന്മാരായ  പ്രമീള ശശിധരന്‍, ടി.ബേബി, പി.സ്മിതേഷ്, ടി.എസ് മീനാക്ഷി, പി.സാബു, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ സൈയ്തു മീരാന്‍ ബാബു, നഗരസഭാ സെക്രട്ടറി ടി.ജി അജേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും

date