Skip to main content
ഫോട്ടോ- ജില്ലാതല യുവ ഉത്സവ് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

ജില്ലാതല യുവ ഉത്സവ് ഉദ്ഘാടനം ചെയ്തു

മലമ്പുഴ ഗിരിവികാസില്‍ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല യുവ ഉത്സവ് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ യുവ ഉത്സവത്തോടനുബന്ധിച്ച് കവിതാ രചന, പ്രസംഗമത്സരം, മൊബൈല്‍ ഫോട്ടോഗ്രാഫി, സംഘനൃത്തം മത്സരങ്ങള്‍ നടന്നു.  സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സ്, എക്സൈസ്, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍,  ലീഡ് ബാങ്ക് തുടങ്ങി വിവിധ  വകുപ്പുകളുടെ സ്റ്റാളുകളുടെ പ്രദര്‍ശനവും നടന്നു. നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്, വിമുക്തി അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.മധു, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം.സ്മിതി, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ആര്‍.പി ശ്രീനാഥ്, ജില്ലാ യൂത്ത് ഓഫീസര്‍ സി.ബിന്‍സി, പ്രോഗ്രാം ഓഫീസര്‍ എന്‍. കര്‍പകം തുടങ്ങിയവര്‍ സംസാരിച്ചു. യുവ ഉത്സവ് സമാപന യോഗം അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് ഉദ്ഘടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍  അധ്യക്ഷയായ പരിപാടിയില്‍ ദീപ റോസ്, സേവക് പ്രൊജക്റ്റ് മാനേജര്‍ സജിന എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്  സര്‍ട്ടിഫിക്കറ്റ്, ട്രോഫി വിതരണം ചെയ്തു

 

date