Skip to main content

ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു

സൈനികക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് സ്‌കീം, സ്വയം തൊഴില്‍ ടോപ് അപ്പ് സബ്സിഡി സ്‌കീമുകള്‍ സംബന്ധിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് എട്ടിന് രാവിലെ 10.30 ന് ജൈനിമേട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടക്കുന്ന സെമിനാറില്‍ ജില്ലയിലെ എല്ലാ വിമുക്തഭടന്മാരും വിധവകളും പങ്കെടുക്കണമെന്ന് സൈനിക ക്ഷേമ വെല്‍ഫെയര്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍- 0491- 2971633

date