Skip to main content

വനിതാ ശിശു വികസന വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ കഴിവ് പ്രോത്സാഹിപ്പിക്കല്‍, പാരമ്പര്യ, പാരമ്പര്യേതര തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ചര്‍ച്ച സംഘടിപ്പിച്ചു.  പാലക്കാട് കെ.ജി.ഒ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ വനിതകള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വിവിധ സ്റ്റാര്‍ട്ട് അപ്പ സംരംഭങ്ങള്‍, സര്‍ക്കാര്‍ ധനസഹായങ്ങള്‍, തൊഴില്‍ പരിശീലന കോഴ്സുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. പരിപാടിയില്‍ ജില്ലാ ശിശു വികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ പി.ഉണ്ണികൃഷ്ണന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് ജില്ലാ കോ-ഓഡിനേറ്റര്‍ ബി.എസ് സുജിത്ത്, അസാപ്പ് പ്രോഗ്രാം മാനേജര്‍മാരായ പി.ഷൈനി, പി.ഗോപകുമാര്‍, ജന്‍ശിക്ഷന്‍ സദന്‍ സന്‍സ്ഥാന്‍  ഡയറക്ടര്‍ സിജു മാത്യു, ജില്ലയിലെ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

date