Skip to main content

ജോബ് ഫെയര്‍: രജിസ്ട്രേഷന്‍ യോഗം ഇന്ന് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ നൈപുണ്യ വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവജനങ്ങള്‍ക്കായി ജോബ് ഫെയര്‍ രജിസ്ട്രേഷന്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. ഇന്ന് (മാര്‍ച്ച് 9)  അഗളി  ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര ഉദ്ഘാടനം ചെയ്യും. 18 വയസ്സ് കഴിഞ്ഞ അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ എല്ലാ യുവജനങ്ങള്‍ക്കും തൊഴില്‍മേളയ്ക്ക് മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മനൈനാല്‍,  കെ.എ.എസ്.ഇ എക്സിക്യൂട്ടീവ് പ്രോജക്ട്സ് കെ.എസ് അനന്ദു കൃഷ്ണന്‍, അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസര്‍ വി.കെ സുരേഷ്‌കുമാര്‍, കെ.എ.എസ്.ഇ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.എസ് സുജിത്ത് എന്നിവര്‍ പങ്കെടുക്കും.
 

date