Skip to main content
ഫോട്ടോ- വനിതാദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിച്ച ആഡംബര കപ്പല്‍ യാത്രയില്‍ പങ്കെടുത്തവര്‍

ആഡംബര കപ്പല്‍ യാത്രയില്‍ 119 വനിതകള്‍ പങ്കാളികളായി

അന്താരാഷ്ട്ര വനിതാദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍  വനിതകള്‍ക്കായി സംഘടിപ്പിച്ച ആഡംബര കപ്പല്‍ യാത്രയില്‍ 119 വനിതകള്‍ പങ്കാളികളായി. ജില്ലയില്‍ നിന്ന് 41 പേരാണ് കപ്പല്‍ യാത്രയില്‍ പങ്കെടുത്തു. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയില്‍ പങ്കെടുത്ത എല്ലാ യാത്രക്കാര്‍ക്കും ആദരപത്രം നല്‍കി ആദരിച്ചു. ജില്ലയില്‍ നിന്നുള്ള സംഘത്തിന്റെ യാത്ര പാലക്കാട് കെ.എസ്.ആര്‍.ടി.സി  ഡിപ്പോ വനിതാ സൂപ്രണ്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ജില്ലാ ഓഫീസര്‍ ജയകുമാര്‍, ക്ലസ്റ്റര്‍ ഓഫീസര്‍ സന്തോഷ് , ഡിപ്പോ എന്‍ജിനീയര്‍ സുനില്‍, ഇന്‍സ്‌പെക്ടര്‍ മഹേഷ്, ബജറ്റ് ടൂറിസം ജില്ലാ കോ-ര്‍ഡിനേറ്റര്‍ വിജയ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.  നെഫര്‍റ്റിറ്റിയുടെ അടുത്ത യാത്ര മാര്‍ച്ച് 14, 26 തിയതികളില്‍ നടക്കുമെന്ന് അഝികൃതര്‍ അറിയിച്ചു. ഫോണ്‍- 9947086128.
 

date