Skip to main content

കേരള ചിക്കന്‍ ഔട്ട്‌ലെറ്റ്: ഉദ്ഘാടനം ഇന്ന്

 

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഇന്ന് (മാര്‍ച്ച് 22) രാവിലെ 10 ന് കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് നിര്‍വഹിക്കും. പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി.എസ് മനോജ്, കപ്പൂര്‍  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ആമിനകുട്ടി,  വാര്‍ഡ് അംഗം ഹസീന ടീച്ചര്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ നിഷാ ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  എന്നിവര്‍ പങ്കെടുക്കും.

date