Skip to main content

മാര്‍ജിന്‍ മണി വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭ്യമായ മാര്‍ജിന്‍ മണി വായ്പയില്‍ നിലവില്‍ കുടിശികയുള്ള സ്ഥാപനങ്ങള്‍,സംരംഭകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ജൂണ്‍ മൂന്ന് വരെയുള്ള കാലയളവില്‍ നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക്/നഗരസഭകളിലെ വ്യവസായ വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍- ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491 2505385,  താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര്‍- 0491 2505570, താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍- 0492 3221785, താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം- 0492 2224395, താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്‍ക്കാട്- 0492 422895.

date