Skip to main content

അറിയിപ്പുകൾ

 

ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റിയിലെ  മെഡിക്കൽ കോളേജ്, കസബ, വെള്ളയിൽ, ബേപ്പൂർ, കുന്ദമംഗലം എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് എൻഡിപിഎസ് ആക്ട് കേസിൽപ്പെട്ട 11 വാഹനങ്ങൾ ഓൺലൈനായി ഇ -ലേലം നടത്തുന്നു. വാഹനങ്ങൾ എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റ് www.mstcecommerce.com മുഖേന മാർച്ച് 29ന് രാവിലെ 11 മണി മുതൽ നാലുമണിവരെ ഓൺലൈനായി ഇ -ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കണം.  ലേലത്തിൽ പങ്കെടുക്കുന്നവർക്ക് മാർച്ച് 28 വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വാഹനങ്ങൾ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04952722673

 

അവധിക്കാല കോഴ്‌സുകൾ 

കെൽട്രോണിന്റെ തിരുവനന്തപുരം വഴുതക്കാടുള്ള നോളജ് സെന്ററിൽ വിവിധ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ വിശദാംശങ്ങൾക്കും മറ്റ് വിവരങ്ങൾക്കും 8590605260, 0471-2325154 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.  

 

അപേക്ഷ ക്ഷണിച്ചു 

പന്നിയങ്കര ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യത: ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളായിരിക്കണം. അപേക്ഷകൾ ഏപ്രിൽ 5 ന് വൈകിട്ട് 5 മണിക്ക് മുമ്പായി മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് : 04952374547

date