Skip to main content

അറിയിപ്പുകൾ

 

ക്വട്ടേഷൻ ക്ഷണിച്ചു 

ജില്ലാ ശുചിത്വമിഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് ആറു മാസത്തേക്ക് ജി.പി.എസ്സ് സജ്ജീകരണമുള്ള എസി കാർ (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 31ന് ഉച്ചക്ക് 1 മണിക്ക് മുൻപായി 'ജില്ലാ ശുചിത്വമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് - 673020' എന്ന വിലാസത്തിൽ സമർപ്പിക്കണം. ക്വട്ടേഷൻ തുറക്കുന്ന തിയ്യതി മാർച്ച് 31 വൈകുന്നേരം 3 മണി. കൂടുതൽ വിവരങ്ങൾക്ക്: 0495 2370677 

 

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതി ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സ് അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക്  അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കോഴിക്കോട്,വയനാട്, കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ്‌ സി /എസ്‌ ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും  സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9072668543 ,9072600013.

 

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മേലടി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2023- 24 സാമ്പത്തിക വർഷത്തിൽ (മാർച്ച്‌ 31വരെ) കരാർ വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ  ക്ഷണിച്ചു. അടങ്കൽ തുക : 240000/.  ഏപ്രിൽ 5 ഉച്ചയ്ക്ക് 2 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 8943399346

date