Skip to main content

ഡിജിറ്റൽ സർവേ : അവലോകന യോഗം ചേർന്നു

 

തിക്കോടി വില്ലേജിൻ്റെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് താലൂക്ക് തല അവലോകന യോഗം ഡെപ്യൂട്ടി കലക്ടർ അനിതകുമാരി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. 

തിക്കോടി വില്ലേജിൻ്റെ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഏപ്രിൽ 15ന് ജനപങ്കാളിത്തത്തോടെ പൂർത്തീകരിക്കുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഡെപ്യൂട്ടി കലക്ടർ, സർവ്വേ അസിസ്റ്റൻറ് ഡയറക്ടർ എന്നിവർ യോഗത്തിൽ അറിയിച്ചു. ജനപങ്കാളിത്തം ഉറപ്പുവരുത്തി സർവേ നടപടികൾ പൂർത്തിയാക്കാൻ സഹായകരമാകും വിധം എല്ലാ നടപടികളുമുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ഉറപ്പു നൽകി. ഡിജിറ്റൽ സർവേ ചെയ്യുന്നതിനായി ഓരോ ഭൂവുടമകളുടെയും അതിർത്തി സർവേ ഉദ്യോഗസ്ഥർക്ക് കൃത്യതയോടെ കാണിച്ചു കൊടുക്കുന്നതിന് വാർഡ് തലത്തിൽ യോഗം കൂടി ജനപങ്കാളിത്തം ഉറപ്പ് വരുത്താനും തീരുമാനിച്ചു.

ജനപ്രതിനിധികൾ, സർവേ അസിസ്റ്റൻ്റ് ഡയറക്ടർ, തഹസിൽദാർ, സർവേ സൂപ്രണ്ട്, സർവേ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാoശേഖര സമിതി അംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date