Skip to main content

എൻ. എസ്. എസ്. ഒ ക്യാമ്പയിൻ

 

എൻ. എസ്. എസ്. ഒയുടെ പ്രവർത്തനങ്ങളും നാഷണൽ സാമ്പിൾ സർവേകളും എന്ന വിഷയത്തിൽ നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് കേരള നോർത്ത് റീജിയണൽ ഓഫീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ നാളെ രാവിലെ 9 30ന് തൃശൂർ കേരളവർമ്മ കോളേജിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സുസ്ഥിര വികസനത്തിന് ഡാറ്റയുടെ ഉപയോഗവും വിദ്യാർത്ഥികൾക്കുള്ള അവസരങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയ്ക്ക് എൻ എസ് എസ് ഒ ബാംഗ്ലൂർ സോൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സജി ജോർജ്, എൻ എസ് എസ് ഒ തിരുവനന്തപുരം റീജണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിതാ ഭാസ്കർ, എൻ എസ് എസ് ഒ കോയമ്പത്തൂർ റീജണൽ ഓഫീസ് ഡയറക്ടർ വിബീഷ് ഇ. എം, എൻ എസ് എസ് ഒ  കോഴിക്കോട് റീജണൽ ഓഫീസ് ഡയറക്ടർ മുഹമ്മദ് യാസിർ. എഫ് എന്നിവർ നേതൃത്വം നൽകും. കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ വി എ നാരായണമേനോൻ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ സിൻസിമോൾ ആന്റണി. കെ, എൻ എസ് എസ് ഒ സബ് റീജണൽ ഓഫീസ് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോളി വർഗീസ് എന്നിവർ സംസാരിക്കും. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

date