Skip to main content
ജില്ലാ മെഡിക്കൽ ഓഫീസ് എൻ സി ഡി വിഭാഗം എൻ പി സി സി എച്ച് എച്ച് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി  ബോധവൽക്കരണ പരിപാടി " സർവ്വം സഹ " സംഘടിപ്പിച്ചു.

പരിസ്ഥിതി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു 

 

ജില്ലാ മെഡിക്കൽ ഓഫീസ് എൻ സി ഡി വിഭാഗം എൻ പി സി സി എച്ച് എച്ച് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി  ബോധവൽക്കരണ പരിപാടി " സർവ്വം സഹ " സംഘടിപ്പിച്ചു. കാരയാട് എഫ് എച്ച് സി അരിക്കുളത്ത് സംഘടിപ്പിച്ച പരിപാടി കവി പി.കെ ഗോപി ക്ഷേത്രക്കുളത്തിനു ചുറ്റും മൺചിരാത് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി ഇ എം ഒ ഷാലിമ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. 

പരിസ്ഥിതി സംരക്ഷണം എന്ന ആശയം ഉയർത്തി പിടിച്ച പരിപാടിയിൽ സദസ്യർ ആൽമരത്തെ ആദരിച്ചു. ബോധവത്കരണ സദസ്സിന്റെ ഭാഗമായി പേരാമ്പ്രയിൽ നിന്നുള്ള കലാകാരൻമാർ പി.കെ ഗോപിയുടെ 'പുതിയ കാട്ടാളൻ' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടത്തി.

 പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.വി. നജീഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

date