Skip to main content

പോഷൻ പക് വാഡ പരിപാടിക്ക് തുടക്കം 

 

വനിതാ ശിശു വികസന വകുപ്പ്, ജില്ലാതല ഐ സി ഡി എസ് സെൽ കോഴിക്കോട് ഓഫീസിന്റെ നേതൃത്വത്തിലുള്ള പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായ പോഷൻ പക് വാഡ പരിപാടിക്ക് തുടക്കമായി. ജില്ലാ വനിത ശിശു വികസന വകുപ്പ് ഓഫീസർ സബീന ബീഗം ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ മൂന്നു വരെയാണ് പോഷൻ പക് വാഡ ആചരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറിൽ 'അനീമിയയും പ്രതിരോധവും', 'ചെറുധാന്യങ്ങളുടെ പ്രാധാന്യം' എന്ന വിഷയങ്ങൾ ആസ്പദമാക്കി ഡോ സുജീറ നബീൽ, ന്യൂട്രീഷനിസ്റ്റ് ലത പി.ജോർജ് എന്നിവർ ക്ലാസുകൾ നടത്തി. ആർ.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി അനീമിയ ടെസ്റ്റ് നടത്തി. ഗുണഭോക്താക്കൾക്കായി ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

പ്രോഗ്രാം ഓഫീസ് സീനിയർ സൂപ്രണ്ട് വിദ്യ, ജൂനിയർ സൂപ്രണ്ട് രാജേഷ്, ഗവൺമെന്റ് ഗേൾസ് ഹോം സൂപ്രണ്ട് നിഷ മോൾ എന്നിവർ സംസാരിച്ചു.  ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ  അനിത.പി.പി സ്വാഗതവും അഭയ് നന്ദിയും പറഞ്ഞു.

date