Skip to main content
പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു

 

മുക്കം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 'പഠനം മിത്രം' പദ്ധതിയിലൂടെ നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.

296 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ്, വേണുഗോപാലൻ, ഗഫൂർ കുരുട്ടി, എം.കെ യാസിർ, അനിതകുമാരി, എം വി രജനി, ഹസീന എന്നിവർ സംസാരിച്ചു.

date