Skip to main content

അറിയിപ്പുകൾ

ഇന്റർവ്യൂ

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്സിംഗ് പരിശീലന പ്രവേശനത്തിനുള്ള ഇന്റർവ്യൂ നടത്തുന്നു. ബി.എസ്.സി/ജി.എൻ.എം നഴ്സിംഗ് പാസായവരായിരിക്കണം. താല്പര്യമുള്ളവർ മാർച്ച് 29ന് 11 മണിക്ക്  എച്ച്.ഡി.എസ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റോടുകൂടിയ പരിശീലനം ഉണ്ടാകും. 

 

തുറന്നു പ്രവർത്തിക്കും

അവധി ദിവസമായ നാളെ കൊയിലാണ്ടി നഗരസഭ റവന്യൂ വിഭാഗം തുറന്ന് പ്രവർത്തിക്കും. തൊഴിൽ നികുതി, വസ്തു നികുതി എന്നിവ പിഴ പലിശ ഇല്ലാതെ മാർച്ച് 31 വരെ സ്വീകരിക്കും. പൊതുജനങ്ങൾ  ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി നിയമനടപടി, ജപ്തി എന്നിവയിൽ നിന്നും ഒഴിവാകേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

 

ക്വട്ടേഷൻ നോട്ടീസ് 

കേരള റോഡ് ഫണ്ട് ബോർഡ്-പ്രൊജക്റ്റ് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട് / വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ 
കാര്യാലയത്തിലെ ഉപയോഗത്തിനായി വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുളള  ക്വട്ടേഷനുകൾ ക്ഷണിച്ചു. 2017 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്‌ട്രേഷനുള്ള, എയർകണ്ടിഷൻ ചെയ്ത, ടാക്‌സി പെർമിറ്റുള്ള, 1400 സിസി ക്ക് മുകളിലുള്ള 7 സീറ്റർ വാഹനം ആയിരിക്കണം. ക്വട്ടേഷനുകൾ നേരിട്ടും തപാൽ / സ്പീഡ് പോസ്റ്റ് മുഖേനയും സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 0495 2992620

date