Skip to main content

വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി

 

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023 -24 വാർഷിക പദ്ധതി അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. 6 ബ്ലോക്ക് പഞ്ചായത്തുകളുടെയും 28 ഗ്രാമപഞ്ചായത്തുകളുടെയും രണ്ടു മുൻസിപ്പാലിറ്റികളുടെയും വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.                 

ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ ഷീജ ശശി അധ്യക്ഷത വഹിച്ചു. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ പദ്ധതികളെ സംബന്ധിച്ച്  യോഗത്തിൽ അവതരണം നടത്തി. അവശേഷിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അംഗീകരിക്കുന്നതിനായി മാർച്ച് ഇരുപത്തിയേഴാം തിയ്യതി ജില്ലാ ആസൂത്രണ സമിതി യോഗം ചേരുന്നതിന് തീരുമാനമായി. ജില്ലാ കലക്ടർ എ.ഗീത സന്നിഹിതയായിരുന്നു. 

ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ മായ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ ഭരണസ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date