Skip to main content
ഫോട്ടോ-അപരാജിത പദ്ധതിയുടെ ഭാഗമായുള്ള എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മാണവും പുനരുപയോഗവും സംബന്ധിച്ച ആദ്യബാച്ച് പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യുന്നു.

അപരാജിത പദ്ധതി: എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ പരിശീലനം ആരംഭിച്ചു

 

കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ജില്ലയിലെ വിധവകളുടെ പുനരധിവസത്തിന് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തൊഴില്‍-വരുമാനദായക പദ്ധതി 'അപരാജിത'യുടെ ഭാഗമായി എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മാണവും പുനരുപയോഗവും സംബന്ധിച്ച ആദ്യബാച്ച് പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജി ഫൈസല്‍, ഓഫീസ് സപ്പോര്‍ട്ടിങ് സ്റ്റാഫ് പദ്മനാഭന്‍, യുവസംരംഭക ശ്രീജ ബിജു എന്നിവര്‍ സംസാരിച്ചു. പോളിടെക്‌നിക് അധ്യാപകരായ പ്രസൂണ്‍, ബിജുമോള്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 

date