Skip to main content
ഫോട്ടോ-പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ക്ഷയരോഗ ദിനാചരണം പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ ക്ഷയരോഗദിനാചരണം നടത്തി

 

പെരുമാട്ടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ലോക ക്ഷയരോഗ ദിനാചരണം നടത്തി. പെരുമാട്ടി വണ്ടിത്താവളത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അധ്യക്ഷനായി. ജനപ്രതിനിധികളായ ശശികുമാര്‍, ഹസീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ധനമണി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ സെമിനാര്‍-നാടകം, റാലി എന്നിവ നടത്തി. തുടര്‍ന്ന് വണ്ടിത്താവളം, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ പെരുമാട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷയരോഗത്തെ കുറിച്ച് തെരുവ് നാടകം അവതരിപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനോജ്, ജെ.എച്ച്.ഐ. ജിന്‍സി, എം.എല്‍.എസ്.പിമാരായ തസ്ലീമ, പാര്‍വതി, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
 

date