Skip to main content

ലീഗല്‍ അസിസ്റ്റന്റ് നിയമനം

 

പട്ടികജാതി വികസന വകുപ്പില്‍ ജ്വാല പദ്ധതിയുടെ ഭാഗമായി താത്ക്കാലിക ലീഗല്‍ അസിസ്റ്റന്റ് നിയമനം. പട്ടികജാതി വിഭാഗത്തില്‍ പെട്ട നിയമ ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി കരിയര്‍ മികവ് കൈവരിക്കുന്നതിനും മികച്ച അഭിഭാഷകരായി രൂപപ്പെടുത്തി ഉന്നതിയില്‍ എത്തിച്ചേരുന്നതിന് അവസരം ഒരുക്കുക, വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും ഭാഗഭാഗിത്വം വഹിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമനം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയായ നിയമബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയായവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21 നും 35 നും മധ്യേ. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ജില്ലാ കോടതി ഗവ പ്ലീഡര്‍ ഓഫീസ്-ഒന്ന്, സ്‌പെഷ്യല്‍ കോടതി-മൂന്ന്, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് സൊസൈറ്റി-ഒന്ന് എന്നിങ്ങനെ അഞ്ച് ഒഴിവുകളാണുള്ളത്. അതത് ജില്ല പട്ടികജാതി വികസന ഓഫീസുകളില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സഹിതം ഓഫീസുകളില്‍ നല്‍കണം. ഒരു വ്യക്തിക്ക് ഏത് ജില്ലയിലേക്കും അപേക്ഷിക്കാം. ഒന്നിലധികം ജില്ലയിലേക്ക് അപേക്ഷിക്കാനാകില്ല. ഹൈക്കോടതിയില്‍ പരിശീലനത്തിന് വകുപ്പ് ഡയറക്ടറേറ്റില്‍ പ്രത്യേകം അപേക്ഷിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഏപ്രില്‍ 20 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.

date