Skip to main content

കൈതക്കുഴി അംബേദ്കര്‍ ഗ്രാമം നാടിന് സമര്‍പ്പിച്ചു

 

പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കൈതക്കുഴി കോളനി സമഗ്ര വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം കോളനിയിലെ സാംസ്‌കാരിക നിലയത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു അധ്യക്ഷയായ പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുജാത, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ മണികുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സിന്ധു, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശരവണകുമാര്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിശാലാക്ഷി, കെ. സരോജ, പട്ടികജാതി ജില്ലാ ഉപദേശകസമിതി അംഗം എന്‍. ഷിബു, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അംഗം ആര്‍. രാജകുമാരി, ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സി. വേലായുധന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ, നിര്‍മിതി കേന്ദ്രം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഡെല്ല സണ്ണി എന്നിവര്‍ സംസാരിച്ചു.

date