Skip to main content

ഖരമാലിന്യ സംസ്‌കരണം; ബോധവത്ക്കരണ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 27 ന്

 

 

ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ്് ശുചിത്വമിഷനുമായി സഹകരിച്ച് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കരുതാം-മാലിന്യം കരുതലോടെ' ഖരമാലിന്യ സംസ്‌കരണം ബോധവത്ക്കരണ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 27 ന് വൈകിട്ട് 3.30 ന് എ.ഡി.എം കെ. മണികണ്ഠന്‍ നിര്‍വഹിക്കും. തുടര്‍ന്ന് പാലക്കാട് കോട്ടയുടെ മുന്‍വശത്ത് ഫ്‌ളാഷ് മോബ്, ജില്ലാ പഞ്ചായത്ത് ഓഫീസ് വരെ റാലി എന്നിവ നടക്കും. വൈകിട്ട് 4.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും.

date