Skip to main content
കപ്പള്ളി തോട് ഉദ്ഘാടനം ചെയ്തു

കപ്പള്ളി തോട് ഉദ്ഘാടനം ചെയ്തു

 

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ നഗരസഞ്ചയ പദ്ധതിയിൽ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കപ്പള്ളി തോട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ എ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി.റീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിനി വെള്ളാച്ചേരി,വാർഡ് മെമ്പർ പി.പി.രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.വി സഫീറ, എൻ. സാബിത്ത്, കെ.കെ ഗോപാലൻ, പി.കെ.ശ്രീധരൻ മാസ്റ്റർ, പുതുക്കുടി ചന്ദ്രൻ , കോവുക്കൽ നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ.ഇ ആഷിഖ് റിപ്പോർട്ട് അവതരിപ്പിച്ചു.

date