Skip to main content

അറിയിപ്പുകൾ

 

അറിയിപ്പ് 

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഏപ്രിൽ മാസത്തെ സിറ്റിംഗ് ഏപ്രിൽ 26 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ്‌ 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ നടത്തപ്പെടുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള "ഉദ്യം" രജിസ്ട്രേഷനുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ നടത്തുന്ന സംരംഭകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ഏപ്രിൽ ഇരുപതിനുള്ളിൽ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2765770/2766563 

 

ക്വട്ടേഷനുകൾ ക്ഷണിച്ചു 

ഗവ: എഞ്ചിനീയറിംഗ് കോളേജിലേക്ക് ശുചീകരണത്തിനാവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 2/23-24 - ക്ലീനിങ് മെറ്റീരിയൽസ് വിതരണത്തിനുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ) 673005 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. ഏപ്രിൽ 28 ന് ഉച്ചക്ക് 2 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220 / www.geckkd.ac.in

date